ഒടിപി സേവനദാതാക്കളുടെ എണ്ണം കുറഞ്ഞതാണ് സംസ്ഥാനത്തെ വെർച്വൽ ക്യൂ മുഖേനയുള്ള മദ്യ വിൽപനയുടെ ടോക്കൺ ബുക്കിങ്ങിന് തടസമായതെന്ന് ആപ്പ് നിർമാതാക്കളായ ഫെയര്‍ കോഡ്. ഒടിപി തകരാർ ഉള്ളതിനാൽ ബവ് ക്യൂ ആപ്പിൽ നാളത്തേക്കുള്ള ബുക്കിങ് വൈകാനും സാധ്യതയുണ്ട്.
ഒടിപി സേവനദാതാക്കളുടെ എണ്ണം കൂട്ടി നിലവിലെ പ്രശ്നങ്ങൾ മറികടക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിൽ സേവനം നൽകുന്നത് ഒരു കമ്പനിയാണ്, അത് മൂന്നായി കൂട്ടും. അതുവരെ ബുക്കിങ് ഉണ്ടായിരിക്കില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. രണ്ട് ലക്ഷത്തിൽ അധികം പേരാണ് ആളുകൾ ഒരുമിച്ച് ബുക്ക് ചെയ്യാൻ ശ്രമിച്ചത്. ഇതോടെയാണ് ആപ് ഹാങ് ആവുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തത്. ഒടിപി വരുന്നതിന്റെ എണ്ണം കുറഞ്ഞതാണ് പ്രശ്നങ്ങൾ ഉണ്ടാകാൻ പ്രധാന കാരണം.
ഒടിപി ലഭിക്കാത്ത സാഹചര്യം ഉണ്ടാവുന്നതോടെ വിണ്ടും രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യവുമുണ്ട്. ഇതോടെ ഒരാൾക്ക് ഒന്നിലധികം ഒടിപി ലഭിത്തുന്ന സാഹചര്യവുമുണ്ട്. ബവ് ക്യൂ ആപ്പിന്റെ പോരായ്മകൾ പരിഹരിക്കുമെന്ന് ബവ്കോ എംഡി സ്പർജൻ കുമാറും അറിയിച്ചു.