തശൂർ: കോവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്ത് ഭക്ഷ്യഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ കർമ്മപദ്ധതികൾ സംസ്ഥാന കൃഷി വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു.

നെല്ല്, പഴം പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവയിൽ വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം  പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവരുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ലോക്ക്ഡൗണിനുശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യസ്വയം പര്യാപ്തതയും ലകഷ്യമിട്ടുകൊണ്ടുള്ള കർമ്മപദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

25000 ഹെ. തരിശ്ശൂഭൂമി കൃഷിയോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി തരിശ്ശൂഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവാക്കൾ, വിദേശത്തുനിന്നും മടങ്ങിയെത്തിയവർ, കൂടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിയവർക്ക് aims.kerala.gov.in/subhikshakeralam എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here