ക്രൈം പട്രോൾ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ടെലിവിഷൻ താരം പ്രേക്ഷ മേത്തയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 25കാരിയായ താരത്തെ ഇൻഡോറിലുള്ള വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ലോക്ക് ഡൗൺ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രഷനിലേക്ക് വഴി തെളിച്ചു എന്നും അത് ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. “പ്രാഥമികാന്വേഷണത്തിൽ, താരം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. കേസിൽ ഒരു വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.”- അന്വേഷണോദ്യോഗസ്ഥൻ രാജീവ് ഭദോരിയ പറയുന്നു.

ADVERTISEMENT

‘സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടത്’ എന്നാണ് മേത്ത അവസാനമായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. ഇത് വിഷാദരോഗത്തിനുള്ള സൂചനയാണെന്ന് പൊലീസ് പറയുന്നു. ക്രൈം പട്രോൾ കൂടാതെ ലാൽ ഇഷ്ക്ക്, മേരി ദുർഗ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും മേത്ത അഭിനയിച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് മറ്റൊരു ടെലിവിഷൻ താരം മന്മീത് ഗ്രൂവൽ മുംബൈയിലുള്ള തന്റെ വസതിയിൽ വെച്ച് ജീവനൊടുക്കിയിരുന്നു. അതും ലോക്ക്ഡൗൺ മൂലം ജോലി ഇല്ലാതായതിന്റെ ഡിപ്രഷൻ മൂലമായിരുന്നു

COMMENT ON NEWS

Please enter your comment!
Please enter your name here