തിരുവനന്തപുരം ; സംസ്ഥാനത്ത് മദ്യവില്പന പുനരാംഭിക്കാന്‍ മന്ത്രിസഭയുടെ അനുമതി. വ്യാഴാഴ്ച മുതലാണ് മദ്യ വില്പന ആരംഭിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കി. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വൈകിട്ട് മൂന്നരയ്ക്ക് മാധ്യമങ്ങളെ കണ്ട് വര്‍ച്വല്‍ ക്യൂ സംവിധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും.

ADVERTISEMENT

മദ്യവില്‍പനയ്ക്കായി ഏര്‍പ്പെടുത്തിയ വര്‍ച്വല്‍ ക്യൂ സംവിധാനമായ ബെവ്ക്യൂ മൊബൈല്‍ ആപ്ലിക്കേഷനു ഗൂഗിളിന്‍റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് മന്ത്രിസഭാ തീരുമാനവും പുറത്തുവരുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും ബെവ്ക്യൂ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഔട്ട്‌ലെറ്റില്‍ എത്തേണ്ട സമയം തെരെഞ്ഞടുക്കാം. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ ഉള്ളവര്‍ക്ക് എസ്.എം.എസ് വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്

COMMENT ON NEWS

Please enter your comment!
Please enter your name here