നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബെവ്ക്യൂ ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തുകയാണ്. എങ്ങനെയാണ് ആപ്പ് ഇൻസ്റ്റോൾ ചെയ്യേണ്ടത്, ഔട്ട്ലെറ്റ് ബുക്കിംഗ് എങ്ങനെ, എസ്എംഎസ് ബുക്കിംഗ് എങ്ങനെ തുടങ്ങിയ വിവരങ്ങൾ ദുരീകരിക്കാം. ഓർക്കുക മദ്യപാനം ആരോഗ്യത്തിന് ഹാനികരം..
എങ്ങനെ ഇൻസ്റ്റോൾ ചെയ്യാം ?
ഗുഗിൾ പ്ലേ സ്റ്റേറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റോൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ടോക്കൺ ജനറേറ്റ് ചെയ്യുകയും ഔട്ട്ലെറ്റിലെ വരിയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്യാം.
ടോക്കൺ ജെനറേറ്റ് ചെയ്യാൻ
ഉപഭോക്താവിന് അവരുടെ പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നിവ നൽകി ആപ്ലിക്കേഷനിൽ പ്രവേശിക്കാം. ശേഷം ബോക്സ് തെരഞ്ഞെടുത്ത് ഉപഭോക്താവിന് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം. ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം.
ഇതിന് പിന്നാലെ ആപ്പിൽ നൽകിയിരിക്കുന്ന നമ്പറിലേക്ക് ആറ് അക്ക സ്ഥിരീകരണ കോഡ് ലഭിക്കുന്നതായിരിക്കും. സ്ഥിരീകരണം ലഭിച്ചില്ലെങ്കിൽ വീണ്ടും ഒടിപി ലഭിക്കുന്നതിനായി ‘ ഒടിപി വീണ്ടും അയയ്ക്കുക’ എന്ന ടാബിൽ ക്ലിക്ക് ചെയ്യാം.
ഔട്ട്ലെറ്റ് ബുക്കിംഗ്
വിജയകരമായ പരിശോധനയ്ക്ക് ശേഷം ഉപഭോക്താവിന് ഔട്ട്ലെറ്റ് ബുക്കിംഗ് പേജിലേക്ക് റീഡയറക്ട് ചെയ്യും. ഉപഭോക്താവിന് ബിയർ & വൈൻ, ബീവറേജ് എന്നിവ തരംതിരിച്ചെടുക്കാം.
എസ്എംഎസ് മുഖേനയുള്ള ബുക്കിംഗ്
എസ്എംഎസ് മുഖേന ടോക്കൺ ബുക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള ഫോർമാറ്റ്
ലിക്കർ ആവശ്യമുള്ളവർക്ക്
<BL><SPACE><PINCODE><SPACE><NAME>
ബിയർ/ വൈൻ ആവശ്യമുള്ളവർക്
<BW><SPACE><PINCODE><SPACE><NAME>
എന്ന് ടൈപ്പ് ചെയ്ത് 8943389433 എന്ന നമ്പറിേലക് എസ്എംഎസ് അയക്കാവുന്നതാണ്.
എസ്എംഎസിന് മറുപടിയായി ബെവ്ക്യൂ എന്ന സെൻഡർ ഐഡിയിൽ നിന്ന് നിങ്ങളുടെ ഫോണിലേക്ക് ബുക്കിംഗ് ഉറപ്പുവരുത്തുന്ന മെസേജ് വരും.
ബുക്കിംഗ് സ്ഥിരീകരണം
ബുക്കിംഗ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഉപേഭാക്താവിന് ഒരു ക്യൂ നമ്പറും ഔട്ട്ലെറ്റിനെ കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത തിയതിയും സമയവും അടങ്ങിയ സ്ഥിരീകരണ പേജ് ലഭിക്കും. വിശദാംശങ്ങൾ സ്കാൻ ചെയ്യുന്നതിനായി ഉപേഭാക്താവിന് ക്യൂ ആർ കോഡ് ഉപേയാഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
*ഉപേഭാക്താവിന് സ്ഥിരീകരിച്ച ടോക്കൺ ലഭിച്ചു കഴിഞ്ഞാൽ അഞ്ച് ദിവസത്തിന് ശേഷം മാത്രമേ മറ്റൊരു ബുക്കിംഗ് സാധ്യമാവുകയുള്ളു.
*രാവിലെ 6 മണി മുതൽ വൈകീട്ട് 10 മണി വരെ മാത്രമേ സ്ലോട്ട് ബുക്കിംഗ് നടത്താൻ കഴിയുകയുള്ളു.
ആപ്പിന്റെ ബീറ്റ വേർഷൻ പ്ലേ സ്റ്റോറിൽ ലഭ്യമായി കഴിഞ്ഞു. എന്നാൽ, അപ്ലോഡ് ചെയ്ത് അല്പസമയത്തിനുള്ളിൽ ആപ്പ് നീക്കം ചെയ്തു. ലിങ്ക് തുറക്കുമ്പോൾ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമല്ലെന്ന സന്ദേശമാണ് ഇപ്പോൾ ലഭിക്കുന്നത്. നേരത്തെ ഡൗൺലോഡ് ചെയ്തവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാനും സാധിക്കുന്നില്ല. പേര്, ഫോൺ നമ്പർ, പിൻകോഡ് എന്നീ വിവരങ്ങളാണ് ആപ്പിൽ നൽകേണ്ടത്. ഈ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ ഡെയിലി രെജിസ്ട്രേഷൻ കംപ്ലീറ്റഡ് എന്ന സന്ദേശമാണ് കാണിക്കുന്നത്.
ഇന്ന് ഉച്ച കഴിഞ്ഞു 3.30ക്ക് എക്സൈസ് മന്ത്രി മാധ്യമങ്ങളെ കണ്ടു മദ്യവിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കും. മന്ത്രി മാധ്യമങ്ങളെ കണ്ടതിനു ശേഷം ആപ് പ്ലേ സ്റ്റോറിൽ എല്ലാവർക്കും ലഭ്യമാകും