ഗുരുവായൂർ ; നാട്ടിലെത്താൻ സഹായമില്ല, നാടണഞ്ഞാലും വീടെത്തിയ്ക്കുവാൻ സഹായമില്ല. ഏങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ ക്വാറന്റയിൻ കൊള്ളയും: ദിനംപ്രതിയെന്നൊണം പ്രവാസികളെ പറഞ്ഞു് പറ്റിയുന്ന സംസ്ഥാന സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ.ഇപ്പോൾ ക്വാറന്റയിൻ സഹായംപോലും നിക്ഷേധിച്ചതിനെതിരെ പ്രവാസി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “യാചനാ ” സമരം നടത്തി.

ADVERTISEMENT

പ്രവാസി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് സന്തോഷ് ചാരുപടിയ്ക്കൽ അദ്ധ്യക്ഷനായി.കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ കെ.പി.ഉദയൻ , ഒ.കെ.ആർ.മണികണ്ഠൻ, പ്രവാസി സംഘടനാ സാരഥികളും കോൺഗ്രസ്സ് നേതാക്കളുമായ ശശി വാറനാട്ട്, ഷാഫിറലി മുഹമ്മദ് എന്നിവർ സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here