തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര – വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് ബിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കും.

ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ ബിശ്വാസ് മേത്ത. 1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സര്‍വീസുണ്ട്. ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്ന് കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്നു കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. മടങ്ങിയെത്താന്‍ ഇവര്‍ താത്പര്യം അറിയിച്ചിട്ടില്ല. ഇതിനാല്‍ വിശ്വാസ് മേത്തയ്ക്കു മുന്‍തൂക്കമായി. ആഭ്യന്തര സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസിന് വിരമിച്ചതിന് ശേഷം ഉന്നത തസ്തികയില്‍ പുനര്‍നിയമനം നല്‍കിയേക്കുമെന്നാണു സൂചന. ലോകബാങ്കിന്റെ ആയിരക്കണക്കിനു കോടി രൂപ ഉപയോഗിച്ചുള്ള റീബില്‍ഡ് കേരളയുടെ തലപ്പത്ത് പരിഗണിക്കപ്പെടാനാണു സാധ്യത. കോവിഡ് പ്രതിരോധത്തിന്റെ ഏകോപന ചുമതലയുള്ള തസ്തികയും പരിഗണനയിലുണ്ട്. അതിനിടെ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഉന്നത തസ്തികയില്‍ നിയമിക്കുന്നതില്‍ ചില മന്ത്രിമാര്‍ക്ക് അടക്കം വിയോജിപ്പുണ്ടെന്നും സൂചനയുണ്ട്. അതിനാല്‍ പുനര്‍നിയമനം പിന്നീടു മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണു വിവരം

LEAVE A REPLY

Please enter your comment!
Please enter your name here