ഗൾഫ് രാജ്യത്തെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയ്ക്കു കാരണം ക്ലൗഡ് സീഡിങ്

അബുദാബി : യുഎഇയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയ്ക്കു കാരണം ക്ലൗഡ് സീഡിങ്. വിമാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളിൽ രാസമിശ്രിതം വിതറി മഴ പെയ്യിക്കുകയായിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ടക്കൻ മേഖലകളിലും ഉൾപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ചിലയിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. മരങ്ങൾ കടപുഴകിയെന്നും ക്ലൗഡ് സീഡിങ് സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അഹമ്മദ് അൽ കമാലി അറിയിച്ചു.അതേസമയം ഒമാനിൽ ചില മേഖലകളിൽ ശക്തമായ മഴ ലഭിച്ചു. ഹജ്ർ മലനിരകളോടു ചേർന്ന പ്രദേശങ്ങൾ, ദോഫാർ ഗവർണറേറ്റ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

guest
0 Comments
Inline Feedbacks
View all comments