ദുബൈ: ഗൾഫിൽ കോവിഡ് മരണ സംഖ്യ 915 ആയി. അയ്യായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം 194000 പിന്നിട്ടു. ഇന്നലെ 26 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ മരണസംഖ്യ 411ൽ എത്തി. അഞ്ച് മരണം കൂടിയായതോടെ യു.എ.ഇയിൽ 253 ആണ് മരണസംഖ്യ. കുവൈത്തിൽ ഏഴും ഖത്തറിൽ രണ്ടും ആണ് കോവിഡ് മരണങ്ങൾ.

ADVERTISEMENT

സൗദി ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിൽ കാര്യമായ മാറ്റം ഒന്നും തന്നെയില്ല. 1931 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച സൗദിയിൽ രോഗികളുടെ എണ്ണം 76000 കവിഞ്ഞു. രോഗികളുടെ എണ്ണം ഖത്തറിൽ 47000വും യു.എ.ഇയിൽ 31000വും പിന്നിട്ടു. കുവൈത്തിലാകട്ടെ 22500ന് മുകളിലെത്തി രോഗികളുടെ എണ്ണം. ഒമാനിൽ 8000നും ബഹ്റൈനിൽ 9000നും മുകളിലാണ് കോവിഡ് രോഗികൾ. 3000ലേറെ പേർക്ക് ഇന്നലെയും രോഗവിമുക്തി ലഭിച്ചു. മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം 90000 കടന്നു. ആരോഗ്യപ്രവർത്തകർക്ക് ആവേശം പകരുന്നതാണ് രോഗവിമുക്തി ലഭിച്ചവരുടെ എണ്ണത്തിലെ ഈ വർധന.

ദുബൈയിൽ ഇന്ന് മുതൽ ജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങും. രാവിലെ 6 മുതൽ രാത്രി 11 വരെ യാത്രാവിലക്ക് പിൻവലിച്ചതോടെ ഏറെക്കുറെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. സൗദിയിൽ നാളെ മുതൽക്കാണ് കർഫ്യുവിൽ ഘട്ടം ഘട്ടമായ ഇളവുകൾ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here