ഗുരുവായൂർ: ആധുനിക ഭാരതത്തിന്റെ വികസന ശില്പിയും, മുൻ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു വിന്റെ ചരമവാർഷിക ദിനത്തിൽ ഐ.എൻ.ടി.യൂ. സി. മണ്ഡലം കമ്മിററിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ ഐ.എൻ.ടി.യു സി മണ്ഡലം പ്രസിഡണ്ട് ഗോപി മനയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ വേദി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.ഐൻ.എൻ.ടി.യു സി ജില്ലാ ഭാരവാഹികളായ സത്യൻ വടക്കേക്കാട്, മനോജ് കോട്ടപ്പടി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.നേരത്തെ നെഹ്റു വിന്റെ ഛായാചിത്രത്തിൽ പനിനീർ പൂക്കൾ കൊണ്ടു് പുഷ്പാർച്ചന നടത്തിയാണു് സ്മരണാജ്ജലിയ്ക്ക് തുട ക്കം കുറിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here