ഗുരുവായൂർ: ഗുരുവായൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് ഐ.എൻ.ടി.യൂ. സി. മണ്ഡലം കമ്മിറ്റി ഓട്ടോ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. യോഗത്തിന്റെ ഉദ്ഘാടനം ഐ.എൻ.ടി.യൂ. സി ജില്ലാ സെക്രട്ടറി സി ആർ മനോജ് നിർവഹിച്ചു. സി കെ സത്യൻ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സഹായ വിതരണം ഐ.എൻ.ടി.യൂ. സി. മണ്ഡലം പ്രസിഡണ്ട് മനയത്ത് ഗോപിനാഥൻ നിർവഹിച്ചു. ശ്രീ ഗോപാലകൃഷ്ണൻ, ജോയ് തോമസ്, ഉദയ് ദാസ് എന്നിവർ സംസാരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here