ഗുരുവായൂർ: തൈക്കാട് മേഖല അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകരോടുള്ള അവഗണയിൽ പ്രതിഷേധിച്ചു പാലുവായ് പോസ്റ്റൊഫീസിന് മുന്നിൽ കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ധർണ്ണ നടത്തി. എം.വി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രടറി ടി.കെ.ഗുരു സ്വാഗതവും മുഹമ്മദ്കുഞ്ഞി(ഹീറൊ ഭായി) നന്ദി പറഞ്ഞു. സിപിഐ തൈക്കാട് ലോക്കൽ സിക്രടറി കെ.കെ.അപ്പുണ്ണി ധർണ ഉത്ഘാടനം ചെയ്തു. ബികെഎംയു മണലൂർ മണ്ഡലം സെക്രടറി പി.എസ്സ്.ജയൻ അഭിവാദ്യം ചെയ്തു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here