ചാവക്കാട്: SSLC, ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് എത്തിയ വിദ്യാർത്ഥികൾക്കും പരീക്ഷ ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും സുരക്ഷ മാസ്ക്കുകൾ കെ എസ് യു കടപ്പുറം മണ്ഡലം
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ സ്ക്കൂളുകളിൽ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുസ്താക്കലി വിതരണോദ്ഘാടനം നിർവ്വഹിച്ചു.യൂത്ത് കോൺഗ്രസ്സ് കടപ്പുറം മണ്ഡലം പ്രസിഡന്റ് നവീൻ, കെ എസ് യു കടപ്പുറം മണ്ഡലം പ്രസിഡൻ്റ് ജാസിം ചാലിൽ, കെ എസ് യു നേതാക്കളായ ആഷിഖ് അഷറഫ്, മുറാദ് മുസ്തഫ, അൽത്താഫ്, വിശാഖ് വിശ്വനാദ് , ഷംനു പള്ളത്ത് എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here