ഗുരുവായൂർ: വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം കേരളത്തിലെ പൊതുമേഖല ബാങ്കുകളുടെ മുൻപിൽ വിവിധ ആശയങ്ങൾ ഉന്നയിച്ചു ഗുരുവായൂരിൽ പ്രതിഷേധ ധർണ നടത്തി.
വ്യാപരികളോടുള്ള ബാങ്കുകളുടെയും കേന്ദ്ര സർക്കാരിന്റെയും അവഗണന അവസാനിപ്പിക്കുക. ബാങ്കുകളിൽ ഈടാക്കുന്ന അമിതമായ സർവിസ് ചാർജ് പിൻവലിക്കുക. വ്യാപാര വായ്പകുളടെ മൊറോട്ടോറിയം കാലാവധി ഒരു വർഷത്തേക്ക് നീട്ടുക. ആ കാലയളവിൽ പലിശ പൂർണമായും ഒഴിവാക്കുക. വ്യാപരികൾക് പരസ്പര ജാമ്യ വ്യവസ്ഥയിൽ വായ്പ ലഭ്യമാകുക. ഈ ആവശ്യങ്ങൾ ഉന്നയിച്ചു ഗുരുവായൂർ കിഴക്കേ നടയിൽ ഉള്ള CANARA ബാങ്കിന് മുൻവശം 10:30ന് ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ധർണ മുൻ നഗരസഭ ചെയർമാൻ ടി.ടി. ശിവദാസ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഏരിയ പ്രസിഡന്റ് ടി. ബി. ദയാനന്ദൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജോഫി കുര്യൻ സ്വാഗതം പറഞ്ഞു. തുടർന്ന് ജില്ലാ കമ്മിറ്റി അംഗം സി.ഡി. ജോൺസൻ, ഏരിയ ട്രേഷറർ പി. എ. അരവിന്ദൻ, ബ്യൂട്ടി പാർലർ സംസ്ഥാന ട്രഷറർ നിമ്മി പ്രസാദ്, ഏരിയ കമ്മിറ്റി അംഗം രാജേഷ് നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.