കേരള ഹൈകോടതി രജിസ്ട്രാർ ജനറലായി തൃശൂർ ജില്ലാ ജഡ്ജി സോഫി തോമസിനെ നിയമിച്ചു;ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത രജിസ്​ട്രാർ

കൊച്ചി: തൃശൂർ ജില്ലാ ജഡ്ജി സോഫി തോമസിനെ കേരള ഹൈകോടതി രജിസ്ട്രാർ ജനറലായി നിയമിച്ചു. രജിസ്ട്രാർ ജനറലായിരുന്ന കെ ഹരിലാലിനെ ഹൈകോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് സോഫി തോമസിന്റെ നിയമനം. ഹൈകോടതിയുടെ ചരിത്രത്തിലാദ്യമാണ് ഒരു വനിതാ ജുഡീഷ്യൽ ഓഫീസർ ഈ പദവിയിലെത്തുന്നത്.

സോഫി തോമസ്മെയ്‌ 27 ന് ഹൈകോടതിയിലെത്തി ചുമതലയെൽക്കും. 1991 ഫെബ്രുവരി 25ന് മാവേലിക്കര മജിസ്‌ട്രേറ്റായാണ് നിതിന്യായ പീഠത്തിലേയ്ക്ക് നിയമനം ലഭിച്ചത്. 1994 വരെ ഇവിടെ തുടർന്നു. 1994 മുതൽ 97 വരെ പെരുമ്പാവൂർ മജിസ്ട്രാറ്റായും 1997 മുതൽ 2000 വരെ തൃശൂർ മുനിസിഫായും 2000 മുതൽ 2002 വരെ വടകരയിലും 2002 മുതൽ 2005 വരെ വൈക്കത്തും പ്രവർത്തിച്ചു.

2005 ൽ എറണാകുളത്ത്‌ സബ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.2008 മുതൽ 2010 വരെ മുവാറ്റുപുഴയിലും സബ് ജഡ്ജിയായി തുടർന്നു. 2010 ജൂലൈ നാലിനാണ് ജില്ലാ ജഡ്ജ് ആയുള്ള സ്ഥാനക്കയറ്റം. 2016 മുതൽ 18 വരെ ആലപ്പുഴ എം എ സി ടി കോടതി ജഡ്ജ് ആയിരിക്കെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയി തൃശ്ശൂരിലേക്കുള്ള നിയമനം. 2018 ജൂൺ നാലിന് തൃശ്ശൂരിൽ ചുമതലയേറ്റു. നിർണായകമായ നിരവധി കേസുകളാണ് സോഫി തോമസ് കൈകാര്യം ചെയ്തത്. നൂലിഴ കീ റി കേസുകളുടെ പരിശോധനയാണ് സോഫി തോമസ് എന്ന ജഡ്ജിയുടെ പ്രതേകത. എൽ എൽ എം പരീക്ഷയിലും മജിസ്‌ട്രേറ്റ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയാണ് സോഫി തോമസിന്റെ വിജയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button