സംസ്ഥാന സർക്കാർ നാലാം വാർഷികം ഗുരുവായൂർ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ കോൺഗ്രസ്സ് കമ്മിറ്റി വഞ്ചനാദിനമായി ആചരിച്ചു..

ഗുരുവായൂർ: പിണറായി സർക്കാരിന്റെ ജനവഞ്ചനയുടെ നാലാം വാർഷികം ഗുരുവായൂർ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു. ഗാന്ധി പ്രതിമക്കു മുന്നിൽ വഞ്ചനാദിനത്തിന്റെ മണ്ഡലം തല ഉദ്ഘാടനം പ്രസിഡന്റ് ശ്രീ : ബാലൻ വാർണാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു’ ശ്രീമതി ഷൈലജ ദേവൻ അധ്യക്ഷത വഹിച്ചു. കെ പി ഉദയൻ , കെ കെ അനീഷ്, കനകരാമകൃഷ്ണൻ രതീഷ് തെക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.

വാർഡുകൾ ക്രമാടിസ്ഥാനത്തിൽ താഴെ കൊടുക്കുന്നു…..

വാർഡ് – 12-19

വാർഡ് – 12-19- കമ്മിറ്റികളുടെ നേതൃത്വത്തിൽ കാരക്കാട് നടന്ന ഇടത് സർക്കാരിനെതിരായുള്ള വഞ്ചനാദിനാചരണ പ്രതിക്ഷേധ കരിദിനത്തിൽ 19- വാർഡ് പ്രസിഡണ്ട്. എ.എം. ജവഹർ അധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് സെക്രട്ടറി പി.കെ.രാജേഷ് ബാബു, മണ്ഡലം ട്രഷറർ അരവിന്ദൻ കോങ്ങാട്ടിൽ, ബൂത്ത് പ്രസിഡണ്ട്.കെ.വിശ്വനാഥൻ നായർ ,വാർഡു് പ്രസിഡണ്ട് അഷറഫ് കൊളാടി എന്നിവർ സംസാരിച്ചു

വാർഡ് – 13

എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികം 13-)0 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആയി ആചരിച്ചു.. വാർഡ് കമ്മിറ്റി പ്രസിഡന്റ്‌ പ്രേംകുമാർ മണ്ണുങ്ങൾ,വാർഡ് കൗൺസിലർ സുഷാ ബാബു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്. സൂരജ്,മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ശശി വല്ലാശ്ശേരി,ബൂത്ത്‌ പ്രസിഡന്റ്‌ ടി.കെ.ഗോപാലകൃഷ്ണൻ, വിഷ്ണു സതീഷ്‌കുമാർ എന്നിവർ സംബന്ധിച്ചു.

വാർഡ് – 14

ജനവഞ്ചനയുടെ 4 വർഷങ്ങൾ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന് എല്ലാം നശിപ്പിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം 14ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു. വാർഡ് പ്രസിഡന്റ് പ്രമീള ശിവശങ്കരൻ, നിഖിൽ ജി കൃഷ്ണൻ, രമേശ് തലപ്പിള്ളി, ജയരാജ് മേനോൻ എന്നിവർ സംബന്ധിച്ചു.

വാർഡ് 15

എൽ.ഡി.എഫ് സർക്കാരിനെതിരെ വഞ്ചനാദിനം ആചരിച്ചു. അരവിന്ദൻ പല്ലത്ത്, അനിൽകുമാർ ചിറക്കൽ, ബാലകൃഷ്ണൻ മടപ്പാട്ട്, ജയരാജൻ. V. K, ജോതി ദാസ് തുടങ്ങിയവർ പങ്കെടുത്തു.

വാർഡ് 16

എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികം 16-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആയി ആചരിച്ചു.. ചടങ്ങ് 16-ാം വാർഡ് മുൻ കൗൺസിലറും, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ഓ.കെ.ആർ.
മണികണ്ഠൻ ഉൽഘാടനം ചെയ്തു, വാർഡ് സെക്രട്ടറി കെ.കെ.രഞ്ജിത്ത് അധ്യക്ഷനായി, വാർഡ് രക്ഷാധികാരി ബാലചന്ദ്രൻ ചീരേടത്ത്, വാർഡ് വൈസ് പ്രസിഡൻ്റ് കൃഷ്ണൻകുട്ടി (അനി),
സൈമൺ പാലൂസ്, വിനയൻ, അനിൽ ചാമുണ്ഡേശ്വരി, എന്നിവർ സംസാരിച്ചു.

വാർഡ്- 17

കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു.ഖാദി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരത്തിൽ
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി ശ്രീമതി ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു.പ്രമോദ് പി, അനിൽകുമാർ കെ , വിഷ്ണു . എന്നിവർ സമരത്തിന് നേതൃത്വം നൽകി.

വാർഡ്- 22

ജനദോഹ സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരായി വാർഡ്.22 കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിററി ഓഫീസ് പരിസരത്ത്നടത്തിയ പ്രതിക്ഷേധ സമരത്തിൽ വാർഡ് പ്രസിഡണ്ട് ബൈജു നീലംങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ.ജോർജ്, മുൻ മണ്ഡലം സെക്രട്ടറി.സി.കെ.ഡേവിസ്, യൂത്ത് കോൺഗ്രസ്സ് സാരഥി ജഗതീഷ്, റെയ്മണ്ട് മാസ്റ്റർ എന്നിവർ സംസാരിച്ചു.

വാർഡ്- 23

23) o വാർഡ് കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു.

വാർഡ്‌ 25

ഇടത് സർക്കാരിനെതിരെ കരിങ്കൊടിയുമായി വാർഡ്‌ 25 കോൺഗ്രസ്സ് പ്രവർത്തകരായ ഷാഫിർ അലി മുഹമ്മദ്, കെ.യു. മുഷ്താഖ് , പി.കെ. ഷനാജ്, എൽ.സുജിത്ത്, ഷൈൻ ജോസ് എന്നിവർ പങ്കെടുത്തു.

വാർഡ് -27

ഇടത് സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ നാലാം വാർഷിക ദിനത്തിൽ വാർഡ് 27 കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വഞ്ചനാദിനാചരണം നടത്തി. പ്രതിക്ഷേധ സമരം കൗൺസിലർ ശ്രീദേവി ബാലൻ ഉൽഘാടനം ചെയ്തു വാർഡ് പ്രസിഡണ്ട് കെ.കെ.ഉണ്ണികൃഷ്ണൻ, അദ്ധ്യക്ഷനായി വി.കെ. സുജിത്ത്, വിഷ്ണുതിരുവെങ്കിടം എന്നിവർ സംസാരിച്ചു.

വാർഡ്-28

പിണറായി സർക്കാരിന്റെ ജനവഞ്ചനയുടെ നാലാം വാർഷികം ഗുരുവായൂർ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു. ഗാന്ധി പ്രതിമക്കു മുന്നിൽ വാർഡ് 28 കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാദിനത്തിന്റെ മണ്ഡലം തല ഉദ്ഘാടനം പ്രസിഡന്റ് ശ്രീ : ബാലൻ വാർണാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു’ ശ്രീമതി ഷൈലജ ദേവൻ അധ്യക്ഷത വഹിച്ചു. കെ പി ഉദയൻ , കെ കെ അനീഷ്, കനകരാമകൃഷ്ണൻ രതീഷ് തെക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.

വാർഡ്-29

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരായി നാലാം വാർഷിക ദിനത്തിൽ – 29-വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഒരുക്കിയ വഞ്ചനാദിനാച രണപ്രതിക്ഷേധ സമരം തിരുവെങ്കിടം സെന്ററിൽ മണ്ഡലം വൈസ് പ്രസിഡണ്ടു് സ്റ്റീഫൻ ജോസ് ഉൽഘാടനം ചെയ്തു വാർഡു് പ്രസിഡണ്ട് ജോയ് തോമാസ് അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ ശ്രീദേവി ബാലൻ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മേഴ്സി ജോയ്, വാർഡു് വൈസ് പ്രസിഡണ്ട് ശശികുമാർ പൈക്കാട്ട് എന്നിവർ സംസാരിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here