യുവമോർച്ച ഇന്ന് വഞ്ചനാ ദിനം ആചരിച്ചു

വടക്കേകാട്: ഇടതുപക്ഷ സർക്കാരിന്റെ യുവജനങ്ങളോടുള്ള വഞ്ചനയുടെ നാല് വർഷം യുവമോർച്ച വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി വഞ്ചനാദിനമായി ആചരിച്ചു. 5 ലക്ഷം തൊഴിൽ വാക്ദാനങ്ങൾ നൽകി യുവജനതയെ വഞ്ചിച്ച LDFസർക്കാർ
പിൻവാതിൽ നിയമത്തിലൂടെ PSC യെ അട്ടിമറിച്ച LDF സർക്കാർ
നിയമനനിരോധനത്തിലൂടെ PSC യെ തകർത്തെറിഞ്ഞ LDF സർക്കാർഇടതുപക്ഷ സർക്കാർ ഭരണ വഞ്ചനക്കെതിരെ യുവമോർച്ച തൃശൂർ ജില്ല വ്യാപകമായി നടത്തുന്നപ്രതിഷേധത്തിന്റെ ഭാഗമായി വടക്കേക്കാട് വില്ലേജ്, കൃഷിഭവൻ ഓഫീസിനു മുൻപിൽ യുവമോർച്ച വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിന പ്രതിഷേധം നടത്തിയത്. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ സുഭാഷ് വെങ്കളത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ പ്രജീഷ് മടപ്പാട്ടിൽ അധ്യക്ഷത വഹിച്ചു. എൻ.എ.നിഷാദ്, വിഷ്ണു, ജിബിൻ എന്നിവർ പങ്കെടുത്തു.

Sajeev Kumar M K

Resident Editor : guruvayoorOnline.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button