കടപ്പുറം: മൽസ്യ ബന്ധത്തിനിടെ ചെറുവഞ്ചി മറിഞ്ഞു. കടലിൽ മുങ്ങി താഴ്ന്ന തൊഴിലാളികളെ ബോട്ടിലെ ജീവനക്കാർ രക്ഷപ്പെടുത്തി. ചെങ്കോട്ട സ്വദേശി തൊട്ടങ്കേരൻ അബൂബക്കർ, വലിയ പുരക്കൽ ഷംസു, പുത്തൻ കടപ്പുറം സ്വദേശി പൊന്നാക്കാരൻ ഷറഫു എന്നിവരേയാണ് രക്ഷപ്പെടുത്തിയത്. പുത്തൻ കടപ്പുറം സ്വദേശി വലിയ പുരക്കൽ അബൂതാഹിർ ഉടമസ്ഥതയിലുള്ള ‘മമ്പുറം’ ചെറുവഞ്ചിയിലാണ് ഇവർ മൽസ്യ ബന്ധനത്തിനായി പോയത്. ശക്തമായ തിരയിൽ പെട്ട് വഞ്ചി മറിയുകയായിരുന്നു. വിവരമറിഞ്ഞ് മുനക്കക്കടവ് കോസ്റ്റൽ സി.ഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പോലീസ് ബോട്ടിൽ തൊഴിലാളികളെ കരയിലേക്ക് കൊണ്ടുവരികയാണ്. മുനക്കകടവ് അഴിമുഖത്തിന് പടിഞ്ഞാറ് വെച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here