ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ തീ ജ്വാലകൾ തലമുറകളിലേക്ക് പകർന്ന ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ വിപ്ലവകാരി അതെ റാഷ് ബിഹാരി ബോസ് .ഡൽഹിയിലെ ചാന്ദിനി ചൗക്കിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ചക്രവർത്തിയുടെ പ്രതി പുരുഷനായ പുതിയ വൈസ്രോയി ഹാഡിഞ്ച് പ്രഭു പ്രൗഢ ഗംഭീരമായ സ്വീകരണച്ചടങ്ങിൽ കടന്നുവരികയാണ് തിങ്ങിനിറഞ്ഞ ജനലക്ഷങ്ങളുടെ ഇടയിൽനിന്നും ഒരു കൈ ഉയർന്നു ചെകിടപ്പിക്കുന്ന ശബ്ദത്തോടെ ഒരു വലിയ സ്ഫോടനം പുക പടലങ്ങൾ അടങ്ങിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന ബ്രിട്ടീഷ് വൈസ്രോയിയെ ആണ് ജനങ്ങൾ കണ്ടത് “സ്വാതന്ത്ര്യമാണ് ജീവിതം അടിമത്തമോ മരണം” എന്ന മുദ്രാവാക്യം ഉയർത്തി ബ്രിട്ടീഷ് ആധിപത്യത്തിന്റെ അടിമത്വ ചങ്ങലകളിൽ നിന്ന് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരുകൂട്ടം ധീര ദേശാഭിമാനികളുടെ കളുടെവകയായിരുന്നു ബ്രിട്ടീഷ് വൈസ്രോയിയുടെ നേരെയുള്ള ബോംബാക്രമണം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഒട്ടും സുഖകരമായിരുന്നില്ല ആ സ്വീകരണങ്ങൾ അവർ അപമാനഭാരം കൊണ്ട് വീർപ്പുമുട്ടി അതെ വിപ്ലവത്തിന്റെ തീജ്വാലയിൽ നിന്നും ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ റാഷ് ബിഹാരി ബോസ് ആയിരുന്നു അതിന്റെ പിന്നിൽ. 1915 ഫെബ്രുവരി 21ന് സമ്പൂർണ വിപ്ലവം നടത്തുവാൻ റാഷ്ബിഹാരി ബോസിന്റെ നേതൃത്വത്തിൽ തീരുമാനം എടുത്തു പക്ഷേ ഏതോ ദേശദ്രോഹിയുടെ ഒറ്റിൽ ആ ശ്രമം ബ്രിട്ടീഷ്കാർ തകർത്തുകളഞ്ഞു 291 പേരെ അറസ്റ്റുചെയ്തു അതിൽ 42 പേരെ ‘ തൂക്കിക്കൊല്ലുകയും 114 പേരെ നാടുകടത്തുകയും ചെയ്തു.ഈ ശ്രമം തകർക്കപ്പെട്ടപ്പോൾ ജപ്പാനിലേക്ക് മാറുകയും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും ചെയ്തു ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണത്തിന് ബോസ് നിർണായകമായി സുഭാഷ് ചന്ദ്ര ബോസിന്റെ പോരാട്ടങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ജപ്പാനെ റാഷ് ബിഹാരി ബോസ് മാറ്റുകയായിരുന്നു.അവസാനശ്വാസം വരെ സമരം നിർത്തരുതെന്ന് അദ്ദേഹം സ്വാതന്ത്ര്യ ഭടന്മാരെ ഉദ്ബോധിപ്പിച്ചിരുന്നു. ഒരിക്കൽ സചീന്ദ്ര സന്യാലിൽ നിന്ന് ലഭിച്ച കത്തിൽ നിരാശ നിഴലിക്കുന്നത് തിരിച്ചറിഞ്ഞ റാഷ് ബിഹാരി ഇങ്ങനെ കുറിച്ചു . ” താങ്കളുടെ എഴുത്തിൽ ചിലയിടത്ത് നിഴലിക്കുന്ന നിരാശാ ബോധം എനിക്കിഷ്ടപ്പെടുന്നില്ല .ജീവിതം സനാതനമാണ് . അതിനാൽ സംഘർഷവും സനാതനമാണ് “.

ADVERTISEMENT

2013 ൽ ആ ധീര ദേശാഭിമാനിയുടെ ചിതാഭസ്മം ജപ്പാനിൽ നിന്ന് ഭാരതത്തിൽ എത്തിച്ച് ഹൂബ്ലി നദിയിൽ നിമഞ്ജനം ചെയ്തു അടിമത്വ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഭാരത ഭൂമിയിൽ അദ്ദേഹത്തിന്റെ ചിതാഭസ്മമെങ്കിലും എത്തി എന്ന് അദ്ദേഹം ആശ്വസിക്കുന്നുണ്ടാവാം.
“ഭാരതത്തിൻറെ ഹൃദയഭൂമിയിലൂടെ ഇന്നും തലമുറകളിലേക്ക് ദേശ സ്നേഹത്തിന്റെ അടങ്ങാത്ത വിപ്ലവ വീര്യം പകർന്നു കൊണ്ട് റാഷ് ബിഹാരി ബോസിനെ പോലെയുള്ളവരുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സ്മരണകൾ ഇന്നും ഒരു വലിയ അഗ്നിയായ് ജ്വലിച്ചു നിൽക്കുന്നു”

COMMENT ON NEWS

Please enter your comment!
Please enter your name here