കാലടി: കാലടി മണപ്പുറത്ത് മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടി നിർമ്മിച്ച പള്ളി പൊളിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രവർത്തകർ. പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ എ എച് പി സംസ്ഥാന സെക്രട്ടറി തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ കൂറ്റന്‍ സെറ്റാണ് തകർത്തത്. ഇതിന്റെ അടിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സെറ്റിട്ടത് മഹാദേവർ ക്ഷേത്രത്തിനു മുന്നിലാണെന്നും ഇത് ഒരുവര്ഷത്തോളമായിട്ടും പൊളിക്കാൻ കൂട്ടാക്കിയില്ലെന്നുമാണ് ഇവർ പറയുന്ന ന്യായം.

ADVERTISEMENT

സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് കേരളം ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകര്‍ത്ത പ്രവര്‍ത്തകരെ അഭിനന്ദിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

എന്നാൽ സിനിമ ഷൂട്ടിംഗ് ഇനിയും തീർന്നിട്ടില്ലെന്നും ലോക്ക് ഡൌൺ ആയതിനാൽ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയായിരുന്നു എന്നുമാണ് സിനിമാ വൃത്തങ്ങൾ പറയുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ആലുവ മണപ്പുറത്ത് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളിയുടെ നിര്‍മ്മാണം. ക്ഷേത്രം അധികൃതരില്‍ നിന്നും എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് കാലടി മണപ്പുറത്ത് സെറ്റ് ഇട്ടതെന്ന് നിര്‍മ്മാതാവ് അറിയിച്ചു.അജു വർഗീസ് ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര ഹിന്ദു പരിഷത് സെക്രട്ടറിയുടെ പോസ്റ്റ് കാണാം:

കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ നൽകിയിരുന്നു.യാജിച്ച് ശീലം ഇല്ല.ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു.സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും,മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ.മഹാദേവൻ അനുഗ്രഹിക്കട്ടെ..

COMMENT ON NEWS

Please enter your comment!
Please enter your name here