ഗുരുവായൂർ : കോവിഡ് കാലത്ത്  400 കിലോ ഭക്ഷ്യധാന്യം ശേഖരിച്ച് ഗുരുവായൂർ എൽ എഫ് കോളേജിലെ 108 എൻ സി സി കേഡറ്റുകൾ പാവപ്പെട്ട കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു . തൃശ്ശൂർ 7 കേരള ഗേൾസ് ബറ്റാലിയൻ്റെ “ഫീഡ്  ദി നീഡഡ്” മിഷൻ്റെ ഭാഗമായാണ് ആണ് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച 25/05 /2020 ന്  ഗുരുവായൂർ നഗരസഭ കൗൺസിലർ പ്രൊഫസർ ശാന്തകുമാരി പി.കെ .എൽ എഫ് കോളേജിൽ വച്ച് നിർവഹിച്ചു . 7 കേരള ഗേൾസ് ബെറ്റാലിയൻ ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടർ  വി.സൂര്യ .എൽ എഫ് കോളേജ് പ്രിൻസിപ്പൽ  റവ. സിസ്റ്റർ ഡോക്ടർ ജീസ്മ തെരേസ്‌, എൻ സി സി കെയർടേക്കർ മിനി ടി.ജെ എന്നിവർ പങ്കെടുത്തു. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ബറ്റാലിയൻ്റെ 17 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരത്തോളം കേഡറ്റുകൾ ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ പ്രാദേശിക വിതരണമാണ് “ഫീഡ് ദി നീഡഡ്” പദ്ധതി ലക്ഷ്യമിടുന്നത്. ലോക്ഡൗൺ കാലത്ത് ബറ്റാലിയൻ നടത്തുന്ന രക്തദാന ക്യാമ്പുകൾ ആരോഗ്യമേഖലയിൽ കൈത്താങ്ങ് ആയിരുന്നു. അതോടൊപ്പം മെയ് മൂന്നിന് നടന്ന കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് കര, നാവിക, വ്യോമ സേനകൾ ആദരം അർപ്പിക്കുന്ന ചടങ്ങിനോട് പങ്കുചേർന്നു 7 കേരള ഗേൾസ് ബറ്റാലിയന്റെ കീഴിലുള്ള എൽ എഫ് കോളേജ് എൻ സി സി കേഡറ്റുകൾ പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങിയ മേഖലകളിലെ അധികൃതരെ പുഷ്പവും സല്യൂട്ടും നൽകി ആദരിച്ചിരുന്നു. എൽ എഫ് കോളേജിലെ എൻ സി സി കേഡറ്റുകൾ കൾ ഇപ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുവേണ്ടിയുള്ള മാസ്‌ക് നിർമാണത്തിലാണ്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here