ചേറ്റുവ:  കടപ്പുറം ഗവ:ഹയർ സെക്കൻ്ററി സ്കൂൾ അണു വിമുക്തമാക്കി. കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തി വെച്ചിരിന്ന എസ്.എസ്.എൽ.സി, +2 പരീക്ഷകൾ മെയ് 26ന് ആരംഭിക്കുകയാണ്. ഇതിൻ്റെ ഭാഗമായി പരീക്ഷാ ഹാളുകൾ അണു വിമുക്തമാക്കണമെന്ന് നിർദ്ദേശമുണ്ടായിരിന്നു. പെരുന്നാൾ ദിനത്തിൽ  ആഘോഷങ്ങൾ മാറ്റി വെച്ച്  പരീക്ഷ ഹാളുകൾ വ്യത്തിയാക്കുവാൻ സ്വയം മുന്നോട്ട് വന്ന കറുകമാട് കലാ സാംസ്കാരിക വേദി പ്രവർത്തകരെ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ഹാളുകൾ അണു വിമുക്തമാക്കുവാൻ മുന്നോട്ട് വന്ന ഗുരുവായൂർ ഫയർഫോഴ്സ്, കറുകമാട് കലാ സാംസ്കാരിക വേദി പ്രവർത്തകർ, പഞ്ചായത്ത് പ്രസിഡണ്ട് പി.വി.ഉമ്മർ കുഞ്ഞി, മെമ്പർ പി.എം. മുജീബ്  സ്കൂൾ പി.റ്റി.എ പ്രസിഡണ്ട് ആർ എസ് മുഹമ്മദ് മോൻ, വൈസ് പ്രസിഡണ്ട് ഇബ്രാഹിം പുളിക്കൽ, അദ്ധ്യാപകർ, ജില്ലാ ഇൻഫർമേഷൻ ഉദ്യോഗ സ്ഥ ശ്രുതി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here