ദുബായ്; പിടിമുറുക്കി കോവിഡ്, ഇന്നലെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് ആറു മലയാളികളാണ്,, മരിച്ചവരില്‍ ഒരു നഴ്‌സും ഉള്‍പ്പെടുന്നു, ഇതോടെ ഗള്‍ഫില്‍ ആകെ മരിച്ച മലയാളികളുടെ എണ്ണം 109 ആയി ഉയർന്നു.

ADVERTISEMENT

​ഗൾഫിൽ ഇന്നലെ യുഎഇയിലും കുവൈത്തിലുമായാണ് ആറ് മലയാളികള്‍ മരിച്ചത്, മാവേലിക്കര പുതുക്കുളത്ത് ജൈസണ്‍ വില്ലയില്‍ അന്നമ്മ ചാക്കോ (59) എന്ന നേഴ്‌സാണ് കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്, മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്,, കുവൈത്ത് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു,, മലപ്പുറം കൊണ്ടോട്ടി ഐക്കരപടി ചോലക്കര വീട്ടില്‍ ബദറുല്‍ മുനീറും (39) കോഴിക്കോട് മെഡിക്കല്‍ കോളജ് സ്വദേശി സാദിഖും (45) ഞായറാഴ്ച കുവൈത്തില്‍ മരണപ്പെട്ടു.

കൂടാതെ മൂന്ന് മലയാളികളാണ് കോവിഡ് ബാധിച്ച്‌ ഇന്ന് അബുദാബിയില്‍ മരിച്ചത്,, കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാറാണ് മരിച്ച ഒരു മലയാളി,, അബുദാബി സണ്‍റൈസ് സ്‌കൂളിലെ അധ്യാപകനായിരുന്നു,, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാനും (45) തൃശൂര്‍ വലപ്പാട് മൂരിയം തോട് സ്വദേശി ജിന ചന്ദ്രനും (71) ഞായറാഴ്ച അബുദാബിയില്‍ മരിച്ചു,, യുഎഇയിലെ അറിയപ്പെടുന്ന വ്യവസായിയാണ് ജിന ചന്ദ്രന്‍ ,രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

COMMENT ON NEWS

Please enter your comment!
Please enter your name here