തൃശൂര്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും തൃശൂര്‍ ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 9474 പേര് വീടുകളിലും 49 പേര് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 9523 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരാണ് ഇന്ന് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്.
ഇന്ന് അയച്ച 54 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 1929 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1822 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 107 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ 1675 പേരെയും മത്സ്യചന്തയില്‍ 1037 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 96 പേരെയും സ്ക്രീന്‍ ചെയ്തു.