ഗുരുവായൂർ: ” നട്ടുണർത്താം നല്ലൊരു നാളയെ പാഠം 1 വയലും വീടും ” ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് കാർഷിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതുതലമുറയെ അണിനിരത്തിക്കൊണ്ട് ഡി വൈ എഫ് ഐ കൃഷിയിടങ്ങിളേക്ക് ഇറങ്ങുന്നത്. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പ്രദേശത്തെ വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമികൾ കണ്ടെത്തിയാണ് കൃഷി ചെയ്യുന്നത്. ഗുരുവായൂർ പുത്തമ്പല്ലിയിലെ കൃഷിയിടത്തിൽ സി പി ഐ എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ആദ്യ തൈ നട്ടു കൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു. ഡി വൈ എഫ് ഐ ഗുരുവായൂർ മേഖല സെക്രട്ടറി കെ എൻ രാജേഷ്, പ്രസിഡന്റ് വിഷ്ണു വസന്തകുമാർ, ജോയിൻറ് സെക്രട്ടറിമാരായ കെ കെ കിഷോർ കുമാർ, വിശാൽ ഗോപാലകൃഷ്ണൻ, എക്സിക്യുട്ടിവ് അംഗം പി എസ് സന്ദീപ്, എസ് എഫ് ഐ ഏരിയ പ്രസിഡന്റ് അമൽ കെ ആർ, ലോക്കൽ സെക്രട്ടറി എം സി സുനിൽ കുമാർ, ഉണ്ണി വാറണാട്ട്, കെ ആർ സൂരജ് എന്നിവർ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here