ഗുരുവായൂർ: അസംഘടിത തൊഴിലാളികൾക്ക് 5000രൂപ സഹായ ധനം റേഷൻ കട വഴി നല്കണമെന്നും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്കും പോലീസുകാർക്കും റിസ്ക് അലവൻസ് അനുവദിക്കുക, പ്രവാസികള നാട്ടിലേക്ക് എത്തിക്കുന്ന പ്രവർത്തികൾ ശക്തമാക്കണമെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ കണക്ക് സുതാര്യമാക്കുക, കിറ്റ് വിതരണത്തിലെ അപാകതകൾ പരിഹരിക്കുക  വൈദ്യുതിബില്ലിലെ അമിത ചാർജ്ജ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, ലോക് ഡൗൺ കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയത്ത് സാധാരണ ജനങ്ങളെ ചൂഷണം ചെയ്യന്ന നടപടികൾക്കെതിരെ സി എം പി  ഗുരുവായൂർ ഏരിയ കമ്മിറ്റിയടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മുനിസിപ്പൽ ആപ്പീസിനു മുന്നിൽ സത്യാഗ്രഹം നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടറി പി.ആർ എൻ നമ്പീശൻ ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഡ്വ.ജയ്സൺ ചെമ്മണ്ണൂർ, വേണു മണത്തല, ജോജു തൈക്കാട്ടിൽ ഇസ്മായിൽ പെരുമ്പറംബത്ത്  അകലാട് ഹംസക്കുട്ടി എന്നിവർ നേതൃത്വം നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here