കോഴിമുട്ടയുടെ മഞ്ഞക്കരു പച്ചയായത് എങ്ങനെ? സോഷ്യൽമീഡിയയിൽ മലയാളി വലിയതോതിൽ ചർച്ച ചെയ്ത കാര്യമായിരുന്നു ഇത്. ഇപ്പോഴിതാ ഇതിന് പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് വെറ്ററിനറി സർവകലാശാലയിലെ ഗവേഷകർ. കോഴിക്കുനൽകുന്ന ഭക്ഷണത്തിലെ ഏതോ പദാർഥമാണ് നിറംമാറ്റത്തിന് കാരണമെന്നാണ് ഗവേഷകസംഘം ആദ്യം തന്നെ വ്യക്തമാക്കിയത്. പിന്നീട് കൂടുതൽ പഠനത്തിലൂടെ നിറംമാറ്റത്തിനുള്ള യഥാർഥ കാരണവും അവർ കണ്ടെത്തി.

ADVERTISEMENT

ശിഹാബുദ്ദീന്‍റെ വീട് സന്ദർശിച്ച ഗവേഷകസംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു. കോഴികളെ പ്രത്യേക കൂട്ടിൽ പാർപ്പിക്കാനും നിർദേശം നൽകി. കൂടാതെ ചോളവും സോയാബീനും കലർന്ന സമീകൃത തീറ്റ കോഴികൾക്കു നൽകാനായി പഠനസംഘം ശിഹാബുദ്ദീനെ എൽപ്പിച്ചു. രണ്ടു കോഴിമുട്ടകളുമായാണ് സംഘം മടങ്ങിയത്. സർവകലാശാലയിലെ ലാബിൽ ഈ കോഴിമുട്ടകൾ വിശദമായി പരിശോധിച്ചു.

എന്നാൽ ഒരാഴ്ചയ്ക്കുശേഷവും കോഴിമുട്ട കരുവിന്‍റെ നിറം പച്ചയായി തന്നെ തുടർന്നു. ഇതേത്തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഒരാഴ്ച മുമ്പ് രണ്ടു കോഴികളെ സർവകലാശാലയിലെ പഠനസംഘം ശിഹാബുദ്ദീനിൽനിന്ന് ഏറ്റെടുത്തു. ഇതിനിടെ കഴിഞ്ഞ ദിവസം വീട്ടിലുണ്ടായിരുന്ന കോഴി ഇട്ട മുട്ടയുടെ കരുവിന് മഞ്ഞനിറമായി. സർവകലാശാല അധികൃതർ നൽകിയ ഭക്ഷണം തുടർച്ചയായി രണ്ടാഴ്ച കഴിച്ചപ്പോഴാണ് നിറംമാറ്റമുണ്ടായത്. കോഴി തീറ്റയിൽ മാറ്റം വരുത്തിയും കോഴുപ്പിൽ ലയിക്കുന്ന കൃത്രിമ നിറങ്ങൾ നൽകിയും നിറംമാറ്റം വരുത്താൻ സാധിക്കുമെന്നാണ് സർവകലാശാലയിലെ പഠനസംഘം പറയുന്നത്. ഇതേക്കുറിച്ച് വിശദമായി പഠിക്കാൻ ശിഹാബുദ്ദീൻ കഴിഞ്ഞ നാളുകളിയായി കൊടുത്തിരുന്ന കോഴി തീറ്റകളുടെ സാംപിളുകൾ പഠനസംഘം ശേഖരിച്ചിട്ടുണ്ട്. ഡോ. എസ് ഹരികൃഷ്ണൻ, ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കര ലിംഗം എന്നിവരാണ് പഠനസംഘത്തിൽ ഉണ്ടായിരുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here