കോഴിക്കോട്: കോവിഡ് ബാധിച്ച കണ്ണൂര്‍ സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധര്‍മ്മടം സ്വദേശിയായ 63 കാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊവിഡ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണുള്ളത്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു.

ADVERTISEMENT

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇവര്‍ക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്നതില്‍ കൃത്യമായ സൂചന ഇതുവരെ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ല.

COMMENT ON NEWS

Please enter your comment!
Please enter your name here