കണ്ണൂരിൽ യാത്രക്കാരെ കുത്തിനിറച്ച് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തി ; ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ : സാമൂഹിക അകലം ലവലേശം പോലും ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് കണ്ണൂരിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മണക്കടവ്-തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ദ്വാരക ബസാണ് ആലക്കോട് ടൗണിൽ വെച്ച് പൊലീസ് പിടികൂടിയത്. വയോധികർ ഉൾപ്പെടെ അമ്പതിലധികം യാത്രക്കാരാണ് ലോക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബസിലുണ്ടായിരുന്നത്. ബസ് ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തു.

ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്.ഹോട്ട് സ്പോട്ടുകൾ ഒഴികെയുളള മേഖലയിലാണ് ബസ് സർവീസ് നടത്തുന്നത്. എന്നാൽ പകുതി യാത്രക്കാരെ മാത്രമേ ബസിൽ കയറ്റാൻ പാടുള്ളൂ എന്ന നിര്‍ദ്ദേശം ലംഘിച്ചാണ് കണ്ണൂരിൽ ബസ് സർവീസ് നടത്തിയത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here