രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു. ബംഗളൂരുവില്‍ നിന്നുള്ള എയര്‍ ഏഷ്യാ വിമാനം രാവിലെ കൊച്ചിയിലെത്തി.മുംബൈയില്‍‌ നിന്നുമുള്ള എയര്‍ ഇന്ത്യാ വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആദ്യമെത്തിയത്. തിരുവനന്തപുരം കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും ഇന്ന് സര്‍വീസ് ഉണ്ട്.

രണ്ട് മാസക്കാലത്തിനു ശേഷമാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ രാവിലെ ഏഴുമണിക്ക് ആദ്യ വിമാനമിറങ്ങി.ബംഗളൂരുവില്‍ നിന്നുള്ള എയര്‍ ഏഷ്യാ വിമാനമാണ് കൊച്ചിയിലെത്തിയത്.ബംഗളൂരുവിലേക്ക് തന്നെയായിരുന്നു കൊച്ചിയില്‍ നിന്നുള്ള ആദ്യ സര്‍വീസും.ഇന്ന് പതിനേഴ് സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്.പ്രതിവാരം 113 സര്‍വീസുകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യാവിമാനമാണ് കരിപ്പൂരില്‍ ആദ്യമെത്തിയത്.പത്തരയോടെ വിമാനമെത്തി. ബംഗളൂരുവില്‍ നിന്നുമായിരുന്നു കരിപ്പൂരിലേക്കുള്ള രണ്ടാമത്തെ സര്‍വീസ്.ബംഗളൂരുവിലേക്കും മുംബൈയിലേക്കും തിരിച്ചും സര്‍വീസുണ്ട്.

പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.യാത്രക്കാര്‍ ടാക്സി വാഹനങ്ങളില്‍ വീടുകളിലേക്ക് മടങ്ങി.തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കും ഡല്‍ഹിയിലേക്കും കോഴിക്കോട്ടേക്കുമാണ് ഇന്ന് സര്‍വീസുള്ളത്.ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തക്കും സര്‍വീസുണ്ട്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോയുടെ സര്‍വീസ് മാത്രമാണ് ഇന്നുള്ളത്.വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകളുണ്ടാകും. ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here