ദുബായ് : സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച യുഎഇ എക്‌സ്‌ചേഞ്ച് ഇടപാടുകാരുടെ പണം തിരിച്ചു കൊടുത്തു തുടങ്ങി. നേരത്തെ പണം അയക്കുകയും എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്തവരുടെ പണമാണ് തിരിച്ചു കൊടുക്കുന്നത്. ഉപയോക്താക്കളുടെ താല്‍പര്യമനുസരിച്ച് നാട്ടിലെ അക്കൗണ്ടിലേയ്ക്ക് അയക്കുകയോ ഇവിടെ കൈമാറുകയോ ആണ് ചെയ്യുന്നത്. പലരും തങ്ങളുടെ പണം തിരിച്ചു കിട്ടുന്നതിനായി രണ്ടു മാസത്തോളമായി കാത്തിരിക്കുകയായിരുന്നു. ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യവും സ്വീകരിച്ച 20,000 ദിര്‍ഹത്തില്‍ കുറഞ്ഞ തുകകളാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENT

ഇന്ത്യന്‍ വ്യവസായി ബി.ആര്‍.ഷെട്ടിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാതൃ കമ്പനിയായ ഫിന്‍ബ്ലര്‍ നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 18ന് സെന്‍ട്രല്‍ ബാങ്കിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രശ്‌നപരിഹാരത്തിനായി സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട് എന്നാണ് വിവരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുഎഇ എക്‌സ്‌ചേഞ്ച് കമ്പനിയില്‍ മലയാളികളടക്കം 15,000ത്തോളം പേരാണ് ജോലി ചെയ്തിരുന്നത്. വനിതകളടക്കം ഏഴായിരത്തോളം മലയാളികളില്‍ മിക്കവരും വിവിധ ശാഖകളിലായിരുന്നു. മാനേജര്‍ തലത്തിലും ഒട്ടേറെ മലയാളികളുണ്ട്. അബുദാബി ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ 300 ജീവനക്കാരില്‍ 200 പേരും മലയാളികളാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here