ചേറ്റുവ: ആയിരത്തോളം കുടുംബങ്ങളിൽ കാരുണ്യത്തിൻ്റെ കൈ നീട്ടവുമായി കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണം. കോവിഡ് മൂലം സാമ്പത്തികമായി പ്രയാസപ്പെടുന്ന ആയിരത്തോളം കുടുംബങ്ങൾക്കാണ് പെരുന്നാൾ ദിനത്തിൽ സുഭിക്ഷതമായ ഭക്ഷണത്തിന് ഉതകുന്ന പത്ത് കിലോയോളം തൂക്കം വരുന്ന കിറ്റുകൾ നൽകിയത്. ബിരിയാണിക്കാവശ്യമായ സാധനങ്ങളും വിവിധ പച്ചക്കറികളും കിറ്റിൽ ഉണ്ടായിരുന്നു. ഷെൽട്ടർ പ്രഥമ പ്രസിഡൻ്റ് തെക്കര കത്ത് കരീം ഹാജി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മൂന്ന് ഘട്ടമായാണ് വിതരണം നടത്തിയത്. ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ മെമ്പർമാരുടെ മാത്രം സഹായത്തോടെയാണ് കിറ്റ് വിതരണം നടത്തിയത്. ഈ ജീവകാരുണ്യ പദ്ധതിയിലേക്ക് സഹായിച്ചവർക്കും പ്രവർത്തിച്ചവർക്കും വേണ്ടി നടത്തിയ പ്രാർഥനക്ക് ഉസ്മാൻ ദാരിമി നേതൃത്വം നൽകി. ഷെൽട്ടർ ജനറൽ സെക്രട്ടറി പി.കെ.ബഷീർ, രക്ഷാധികാരി സി.ബി.അബ്ദുൾ ഫത്താഹ്, ഗൾഫ് ചാപ്റ്റർ സെക്രട്ടറി വി.യു.ഫൈസൽ, സി.സി.മുഹമ്മദ് പി.എസ്.ബക്കർ, അഹമ്മദ് പുതുവീട്ടിൽ, പി.ഹനീഫ ഹാജി, പി.എസ്.സിദ്ധി, അഫ്സൽ കറുകമാട്, കെ.എം.ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here