വീഴ്ചയിലും തോൽവിയിലും തളരാതെ പ്രയത്നത്തിലൂടെ വിജയ ലക്ഷ്യം – കൂട്ടായ്മയുടെ “കുട്ടി കുറുക്കൻ”. വീഡിയോ ആൽബം പുറത്തിറങ്ങി.

രസ്യ കലാരംഗത്ത് നിരവധി വർഷങ്ങളായി  പ്രവർത്തിച്ചുവരുന്ന വിനു ആർട്സ് അനു പി തോമാസും, ഗ്രീൻ പെപ്പർ ഉം കൂടി നിർമിക്കുന്ന കുട്ടി കുറുക്കൻ പ്രദർശനത്തിന്.

4 കൂട്ടുകാർ ചേർന്ന് പാടി ഒരുക്കിയ മ്യൂസിക്കൽ ആൽബം, മെയ് 24 ന്, 04:04 pm ന്, സീ കേരളം സരിഗമപ യിലെ 4 കൂട്ടുകാരായ ശ്രീജിഷ്, അക്ബർ, ജാസിം, നീലിമ എന്നിവരുടെ പേജിലൂടെ ഒരേ സമയം പ്രേഷകരുടെ  മുന്നിൽ.

ഗ്രാഫിക് ഡിസൈനറായ സുനിൽ  രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിൽ, സുനിലിനോടൊപ്പം രാജേഷും, അമൽ ദേവും സാഫിൽ ദേവും ആലപിച്ചിരിക്കുന്നു. ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ  നിർവ്വഹിച്ചിരിക്കുന്നത് അരുൺ പ്രസാദ് ആണ്.

പുതുമുഖ സംവിധായകൻ ശിക്തൻ മഠത്തിലിന്റെ സംവിധാനവും അനീഷ് കൃഷ്ണയുടെ ക്യാമറയും മെൻഡോസ് ആൻറണിയുടെ എഡിറ്റിംഗും ഓഡിയോ ലൈവ് ലൈറ്റും സൗണ്ടും ടീം നടന യുടെ ചുവപ്പും കൂടിയായപ്പോൾ കുട്ടി കുറുക്കൻ ഒരു  ശബ്ദ വർണ്ണ വിസ്മയമായി മാറുന്നു.

സുബിയും രഞ്ജിത്തും ച്ചേർന്ന് കുട്ടി കുറുക്കനെ ഗ്രീൻ പെപ്പർ എന്ന യൂട്യൂബ് ചാനൽ ലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു.

വിനു ആർട്സ് വിദ്യാ റസിഡൻസി, റീഗൽ ഇവൻറ് ഓഡിയോ ലൈവ് ടീം നടന വിഷ്ണു ഗുരുവായൂർ അന്ന ആഷിൻ ആൻസിയ സാം ക്രിസ്റ്റ് കൂടാതെ  നിരവധിപേരുടെ പങ്കാളിത്തം കൂടി ഇതിലുണ്ട്

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here