തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായി കോവിഡ് കാലത്ത് കേരളത്തില്‍ എത്തിയത് 93,404 പേര്‍. സര്‍ക്കാര്‍ ഞായറാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇതു വ്യക്തമാക്കുന്നത്.വിമാനത്താവളങ്ങള്‍ വഴി 7847 പേരും തുറമുഖം വഴി 1621 പേരും ചെക്ക്പോസ്റ്റ് വഴി 79,908 പേരും റെയില്‍വേ വഴി 4028 പേരും സംസ്ഥാനത്ത് എത്തിയെന്നും കണക്കുകള്‍ പറയുന്നു.

ADVERTISEMENT

സംസ്ഥാനത്ത് 53 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. അഞ്ചു പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.കോവിഡ് സ്ഥിരീകരിച്ച്‌ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരിച്ചു. മേയ് 20-ന് ദുബായില്‍നിന്ന് കേരളത്തില്‍ ചികിത്സയ്ക്കെത്തിയ ഇവര്‍ കാന്‍സര്‍ രോഗബാധിതയായിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here