അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45) എന്നിവരാണ് വൈറസ് ബാധയെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചത്. അബുദാബി സണ്‍ റൈസ് സ്‌കൂളിലെ അധ്യാപകനായിരുന്നു അനില്‍ കുമാര്‍. ഫിറോസ് ഖാന്‍ മഫ്‌റഖ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 105 ആയി ഉയര്‍ന്നു.

ഗള്‍ഫില്‍ ആകെ മരണം 840 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 6,709പേരില്‍ വൈറസ് സ്ഥിരീകരിച്ചതോടെ ഗള്‍ഫിലെ കൊവിഡ് രോഗികളുടെ എണ്ണം 177,573 ആയി ഉയര്‍ന്നിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here