കോഴിക്കോട്: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോട് ചികിൽസയിലിരുന്ന വയനാട് കൽപ്പറ്റ സ്വദേശിനിയായ ആമിന (53) ആണ് മരിച്ചത്. അർബുദ രോഗബാധിതയായിരുന്ന ഇവരെ മൂന്ന് ദിവസം മുൻപാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ദുബായിൽ നിന്നും കഴിഞ്ഞ 20 നാണ് ഇവർ നാട്ടിലെത്തിയത്.
വയറിൽ അർബുദം ബാധിച്ചിരുന്ന ഇവര്‍ നേരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. പിന്നാലെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പിന്നാലൊണ് അന്ത്യം.
കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ കോവിഡ് മരണമാണ് കോഴിക്കോട്ടെ വയനാട് സ്വദേശിനിയുടേത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശ്ശൂർ സ്വദേശികളും കണ്ണൂരില്‍ ഒരു മാഹി സ്വദേശിയും നേരത്തെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.