തിരുവനന്തപുരം : കേരളത്തിന് വെല്ലുവിളിയാകുന്നത് സമ്പര്‍ക്കം വഴിയുള്ള വൈറസ് വ്യാപനം. സമ്പര്‍ക്കം വഴിയും സമൂഹവ്യാപനം വഴിയുമുള്ള രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് കോവിഡ് വലിയ ഭീഷണി സൃഷ്ടിക്കില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.കോവിഡിന്റെ മൂന്നാം വരവില്‍ വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ എത്തിയവരില്‍ രോഗികളായവരുടെ എണ്ണം വച്ചു കണക്കുകൂട്ടിയാല്‍ വരുംനാളുകളില്‍ ആകെ രോഗികളുടെ എണ്ണം പരമാവധി 6000 വരെ മാത്രമേ ഉയരൂ എന്നാണു വിദഗ്ധരുടെ നിഗമനം. വിദേശ രാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും രോഗബാധ വര്‍ധിച്ചാല്‍ ഈ കണക്കുകളില്‍ മാറ്റം വരാം.

കേരളത്തില്‍ ഇതുവരെയുള്ള ആകെ കോവിഡ് രോഗികളില്‍ 50.5% പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. 21% പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. 28% പേരാണു സമ്പര്‍ക്കം വഴി രോഗികളായത്. ആരോഗ്യ വകുപ്പിന്റെ രേഖകള്‍ പ്രകാരമുള്ള വിശകലനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here