കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പിറന്നാളാണ്. മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മലയാള സിനിമയിലെ സൂപ്പർ താരം മോഹൻലാൽ. ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

കൊവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെ ലോകം വാഴ്ത്തുമ്പോഴാണ് അതിനു നേതൃത്വം വഹിക്കുന്ന പിണറായിയുടെ ജന്മദിനമെത്തുന്നത്. മഹാമാരിയുടെ കാലത്ത് ജന്മദിനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഔദ്യോഗിക രേഖകളിൽ മാർച്ച് 24 ആയിരുന്നു പിണറായിയുടെ ജന്മദിനം. എന്നാൽ തന്റെ യഥാർത്ഥ ജന്മദിനം മെയ് 23ന് ആണെന്ന് വെളിപ്പെടുത്തിയത് നാല് വർഷം മുൻപാണ്. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന്റെ തൊട്ടുതലേന്ന് എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ.കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ 60ാം പിറന്നാൾ. അന്ന് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. മോഹൻലാലിന്റെ പിറന്നാളിന് വാർത്താമാധ്യമങ്ങളും ആരാധകരും കൊവിഡ് കാലത്തും ആശംസാവർഷമേകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here