കാസര്‍കോട്: കാസർകോട് ചക്ക തലയില്‍ വീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ചാണ് ‌ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചക്ക വീണ് ഗുരുതരമായ പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട് സ്വദേശിയായതിനാല്‍ ഇയാള്‍ക്ക് കൊറോണ പരിശോധന നടത്താനും ഡോക്്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. യുവാവിന് കൊറോണ വൈറസിന്റെ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല.

എന്നാല്‍ പരിശോധനാ ഫലം വന്നപ്പോള്‍ യുവാവിന് കൊറോണ പോസിറ്റീവായത് ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയ രണ്ട് പേര്‍ക്ക് കൂടി നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. വൈറസ് ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിലാണ്. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ സ്ഥിരീകരിച്ച കൊറോണ കേസുകളില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here