പുന്നയൂർക്കുളത്തിൻ്റെ അമ്മയെ അനുസ്മരിച്ചു

68

പുന്നയൂർകുളത്തിന്റെ അമ്മ വിടവാങ്ങിയിട്ട് ഇന്ന് 22വർഷം
ടി പി വിനോദിനിയമ്മ സ്മൃതിദിനത്തോടനുബന്ധിച്ചു ഇന്ന് രാവിലെ 9 മണിക്ക് അമ്മയുടെ കാളതിങ്ങൽ വീട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടന്നു.
മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ്‌ ശ്രീമതി അഡ്വ:നിവേദിത പുഷ്പാർച്ചന ഉദ്ഘാടനവും ബിജെപി ജില്ല സെക്രട്ടറി കെ ആർ അനീഷ് മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി.. ടി പി വിനോദിനിയമ്മ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജന്മഭൂമി പത്രത്തിനുള്ള സഹായധനം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ കെ എം പ്രകാശൻ ജന്മഭൂമി പത്രത്തിന്റെ മാനേജർ ശ്രീ സുധാകരന് കൈമാറി.രാഷ്ട്രീയ സ്വയം സേവക ഗുരുവായൂർ സംഘ ജില്ല സഹ കാര്യവാഹക് ശ്രീ സി എസ് രാജീവ്‌, പുന്നയൂർക്കുളം ഖണ്ട് കാര്യവാഹക് ശ്രീ എൻ ജി വിനയകുമാർ, ബി എം എസ് മേഖല സെക്രട്ടറി പി. കെ അറമുഖൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു