തിരുവനന്തപുരം: പ്രഖ്യാപിച്ച തീയതികളില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സേ പരീക്ഷയ്‌ക്കൊപ്പം റെഗുലര്‍ പരീക്ഷ നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ്. ലക്ഷദ്വീപ്, മേഖലകളിലെ എല്ലാ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ 14 ദിവസം ക്വാറന്റെയ്‌നില്‍ കഴിയണം. അവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഇരിപ്പിടം ഒരുക്കും. ഹോം ക്വാറന്റെയ്‌നില്‍ കഴിയുന്ന ആളുകള്‍ ഉള്ള വീട്ടില്‍ നിന്നുള്ള കുട്ടികള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാനിട്ടൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയത്തിലും ഒരുക്കുന്നതിന് പ്രഥനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here