കൊച്ചി: ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ കൊച്ചിയിൽ എത്തിയവരിൽ 17 പേർക്ക് രോഗലക്ഷണം. ഇവരെ ആശുപത്രികളിലേയ്ക്ക് നിരീക്ഷണത്തിനായി മാറ്റി. മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ ആശുപത്രികളിലേയ്ക്കാണ് ഇവരെ മാറ്റിയത്. അതേസമയം, ന്യൂഡൽഹി-തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിൻ ഇന്നലെ ജില്ലയിലെത്തി. ആകെ 145 യാത്രക്കാരാണുള്ളത് ഇവരിൽ 89 പുരുഷന്മാരും 52 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടും. ന്യൂഡൽഹി, ജലന്ദർ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നും നാല് ട്രെയിനുകളിലായി ജില്ലയിലെത്തിയത് 564 പേരാണ്. ഇവരിൽ ആർക്കുംതന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here