ഗുരുവായൂർ ക്വാറൻറീൻ; പ്രവാസികൾ വീടുകളിലേക്ക് മടങ്ങി

71

ഗുരുവായൂർ: ഗുരുവായൂരിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പ്രവാസികൾ വീടുകളിലേക്ക് മടങ്ങി. മമ്മിയൂരിലെ ഹോട്ടലിൽനിന്ന് 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞ് 30 പ്രവാസികളാണ് വെള്ളിയാഴ്‌ച മടങ്ങിയത്. ഗൾഫിൽനിന്ന് ആദ്യവിമാനത്തിൽ എത്തിയ തൃശ്ശൂർ ജില്ലക്കാരായ പ്രവാസികളെ ഗുരുവായൂരിലായിരുന്നു പാർപ്പിച്ചത്.

നിരീക്ഷണത്തില്‍ കഴിഞ്ഞവരെ കൊണ്ടു പോകാന്‍ സ്വകാര്യ വാഹനത്തില്‍ ഡ്രൈവര്‍ മാത്രം വരികയും എന്‍ 95 മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കരുതണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. വീടുകളിലേക്ക് മടങ്ങുന്നവര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും.  റൂം ക്വാറന്റീൻ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണം ഉണ്ടാവും. വീട്ടിലെ 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം അടുത്തുള്ള പിഎച്ച്‌സിയുമായി ബന്ധപ്പെട്ടാല്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതിന്റ സര്‍ട്ടിഫിക്കറ്റ് നല്‍കും.