ഇന്ത്യയുടെ ആരോഗ്യ രംഗത്തിന് ഒരു പൊന്‍തൂവല്‍ കൂടി; 100 വയസുള്ള വയോധിക കൊറോണ രോഗമുക്തയായി ആശുപത്രി വിട്ടു

ഇന്‍ഡോര്‍: കൊറോണക്കെതിരായ പ്രതിരോധത്തില്‍ ഇന്ത്യക്ക് ഒരു പൊന്‍തൂവല്‍ കൂടി. മധ്യപ്രദേശില്‍ നിന്ന് ശുഭകരമായ വാര്‍ത്തയാണ് ഇന്ന് പുറത്ത് വന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 100 വയസ്സുള്ള വയോധിക കൊറോണ രോഗമുക്തയായി ആശുപത്രി വിട്ടു. 100 വയസ്സുള്ള ചന്ദബായി എന്ന വയോധികയാണ് വൈറസിനെ അതിജീവിച്ച് ആശുപത്രി വിട്ടത്. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ കൊറോണ രോഗിയായിരുന്നു ഇവര്‍. വളരെ ആഘോഷമാക്കിയാണ് നാട്ടുകാര്‍ ചന്ദബായിയെ വീട്ടിലേക്ക് കൊണ്ടുപോയത്.

ഇന്ത്യയുടെ ആരോഗ്യ രംഗം എത്രത്തോളം ശക്തമാണെന്നാണ് ചന്ദ ബായിയുടെ രോഗമുക്തിയിലൂടെ തെളിയുന്നത്.130 കോടി ജനങ്ങളുള്ള രാജ്യത്ത് ഇനി 63,624 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത് 3 ശതമാനത്തില്‍ താഴെ മാത്രമാണെന്നതും ആരോഗ്യ രംഗത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ മരണനിരക്ക് 3.06 ശതമാനമാണ്. ആഗോള മരണ നിരക്കായ 6.65 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് വളരെ കുറവാണെന്ന് വ്യക്തമാകുന്നു. നിലവില്‍ രാജ്യത്തുള്ള രോഗികളെല്ലാം തന്നെ വിദഗ്ധ ചികിത്സയിലാണ്.രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ്. മരിച്ചവരില്‍ 15 വയസില്‍ താഴെ പ്രായമുള്ളവര്‍ 0.5 ശതമാനവും 15നും 30നും ഇടയില്‍ പ്രായമുള്ളവര്‍ 2.5 ശതമാനവും മാത്രമാണ്. 30നും 45നും ഇടയില്‍ പ്രായമുള്ളവര്‍ 11.4 ശതമാനവും, 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ 35.1 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *