ലയാളത്തിന്റെ അഭിനയ മഹാസാഗരം പത്മഭൂഷണ്‍ മോഹൻലാലിന്റെ ചെറിയപെരുന്നാൾ ആശംസകൾ മനോഹരമായിരിക്കുന്നു. ഷഷ്ട്യബ്ദപൂർത്തിയുടെ നിലാവ് ഇന്നും ആ മുഖത്ത് ഉദിച്ച് നിൽക്കുകയാണ്. ചെറിയ പെരുന്നാളിന്റെ സന്തോഷം അദ്ദേഹം പാടി അഭിനയിക്കുകയാണ്. ലോക മലയാളികൾക്ക് മധുരം വിതറുന്ന ഈ ആഘോഷത്തിന് എല്ലാവിധ ആശംസകളും പാടി നേരുന്നു.

ADVERTISEMENT

ദൈവമാഹാത്മ്യം വിളിച്ചോതിയുള്ള തക്ബീർ ധ്വനികളാൽ ധന്യമാകുന്ന പകലുകൾ. എന്നാൽ ഇത്തവണത്തെ പെരുന്നാളുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊറോണവൈറസ് ലോകത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. രാജ്യം ലോക്ക് ഡൌൺ ആയത് കൊണ്ട് തന്നെ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് കൊണ്ടാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷിക്കുന്നത്. പുതു വസ്ത്രത്തിന്റെ മണമില്ലാത്ത ഒരു ചെറുപെരുന്നാൾ കൂടി നമ്മിലേക്ക് ആഗതമായിരിക്കുകായാണ്.

രാജ്യം കോവിഡ് – 19 എന്ന മഹാമാരിയുടെ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ, ജീവനുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ലോകരാജ്യങ്ങളിലെ ആരോഗ്യ പരിപാലകർ മുഴുവൻ സമയവും ഉണർന്ന് പ്രവർത്തിക്കുകയാണ്. ഈ ചെറിയ പെരുന്നാളിൽ നല്ലൊരു നാളെക്കായ്, ലോകസമാധാനത്തിനായ് നമുക്ക് പ്രാർത്ഥിക്കാം മോഹൻലാൽ ആശംസിച്ചു.

എല്ലാവർക്കും ഗുരുവായൂർ ഓൺലൈൻ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകൾ നേരുന്നു…

COMMENT ON NEWS

Please enter your comment!
Please enter your name here