ചൈനീസ് ബാങ്കുകളിൽ നിന്നും അനിൽ അംബാനി സ്വന്തമാക്കിയ വായ്പാ തുകയിൽ 5400 കോടി രൂപ (717 മില്ല്യണ്‍ ഡോളർ) ഉടൻ തിരിച്ചടയ്ക്കണമെന്ന് ലണ്ടൻ കോടതി. 21 ദിവസത്തെ സമയമാണ് വായ്പാ തുക തിരിച്ചടയ്ക്കാൻ കോടതി അനിൽ അംബാനിക്ക് നൽകിയിരിക്കുന്നത്. വിവിധ ചൈനീസ് ബാങ്കുകളിൽ നിന്ന് തന്റെ ടെലികോം, വൈദ്യുത കമ്പനികൾക്കായ ഉപകരണങ്ങൾ വാങ്ങുന്നതിനായി സ്വന്തമാക്കി ഇടപാടിലാണ് നടപടി. 2007-2010 കാലയളവിലായിരുന്നു അനിൽ അംബാനി ചൈനീസ് ബാങ്കുകളിൽ നിന്ന് പണം വായ്പയെടുത്തത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് പരിഗണിച്ച യുകെയിലെ വേയ്ൽസ് ഹൈക്കോടതിയുടെ കോമേഴ്സ്യൽ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വസ്ഥകൾ പ്രകാരം ബാങ്കുകള്‍ക്ക് അനിൽ അംബാനി നൽകേണ്ട തുക 716,917,681.51 ഡോളർ ആണെന്നും കോടതി വ്യക്തമാക്കുന്നു. വായ്പ തിരിച്ചടയ്ക്കാൻ അനിൽ അംബാനിക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇൻഡസ്​ട്രിയൽ കോമേഴ്​സ്യൽ ബാങ്ക്​ ഓഫ്​ ചൈന, ചൈനീസ്​ ഡെവലപ്​​മ​​െൻറ്​ ബാങ്ക്​, എക്​സ്​പോർട്ട്​ ആൻഡ്​ ഇംപോർട്ട്​ ബാങ്ക്​ ഓഫ്​ ചൈന എന്നിവരാണ്​ യു.കെ കോടതിയിൽ അനിലിനെതിരെ പരാതിയുമായി മുന്നോട്ട് പോയത്. മൂന്ന്​ ബാങ്കുകളും കൂടി അനിൽ അംബാനിയുടെ വ്യക്​തിഗത ജാമ്യത്തിൽ റിലയൻസ്​ കമ്മ്യൂണിക്കേഷന്​ 925 മില്യൺ ഡോളർ വായ്​പ നൽകിയിരുന്നു. ഇതിൽ ഒരു ഭാഗം കമ്പനി അടച്ചുതീർത്തെങ്കിലും 2017 ഫെബ്രുവരി മുതൽ വായ്​പ തിരിച്ചടവ്​ മുടങ്ങിയതോടെയാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്. എന്നാൽ അംബാനിയുടെ വ്യക്തിഗത വായ്പയല്ല ഇതെന്നാണ് അനിൽ അംബാനിയുടെ വക്താവ് വിധിയെ കുറിച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. എന്നാൽ ലണ്ടൻ കോടതിയുടെ ഉത്തരവ് അനിൽ അംബാനിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തൽ. പണം നൽകിയില്ലെങ്കിൽ, ഇന്ത്യയിൽ നിന്ന് പുറത്തുപോകുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനായി ചൈനീസ് ബാങ്കുകൾക്ക് ഇന്റർപോളിന്റെ സഹായം തേടാമെന്നും അന്താരാഷ്ട്ര നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here