സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന മഴയില്‍ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി..

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന മഴയില്‍ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് മഴക്കെടുതി കൂടുതല്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളെയാണ് മഴ കൂടുതല്‍ ബാധിച്ചത്. ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

ഇ​ന്ന് കേ​ര​ള തീ​ര​ത്ത് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍​വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ അ​ഞ്ചു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. നാ​ലു ഷ​ട്ട​റു​ക​ള്‍ 1.25 മീ​റ്റ​ര്‍ വീ​ത​വും അ​ഞ്ചാ​മ​ത്തെ ഷ​ട്ട​ര്‍ ഒ​രു മീ​റ്റ​റു​മാ​ണ് തു​റ​ന്ന​ത്. ഷ​ട്ട​ര്‍ തു​റ​ന്ന​തു മൂ​ലം ക​ര​മ​ന​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ ആ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ചി​റ്റാ​റും കി​ള്ളി​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. നെ​ടു​മ​ങ്ങാ​ട്, കു​റ്റി​ച്ച​ല്‍, കോ​ട്ടൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ളാ​ണ്. അ​ജ​ന്ത തീ​യ​റ്റ​ര്‍ റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *