സംഘകാലഘട്ടത്തിലെ ഭരണ ചരിത്രത്തിൽ നിന്ന് ഒരു അധ്യായം

ഹിന്ദുമത നിയമസംഹിതിയിൽ ക്ഷത്രിയ ജാതിയിൽ (വർണ്ണത്തിൽ)പെട്ടവരാണ് രാജഭരണം നടത്തേണ്ടത്.എന്നാൽ ഇതിനു വിപരീതമായി ക്ഷത്രിയരല്ലാത്തവർ കേരളനാട്ടിൽ രാജ്യഭരണം നടത്തിയിരുന്നു.സംഘകാലത്ത് കുറവർ ഒരു മുന്നണി വിഭാഗമായിരുന്നു. സാമൂഹികരംഗത്തും വിദ്യഭ്യാസരംഗത്തും ഇവർ മികവുകാട്ടി.സംഘകൃതികളിൽ ഏറിയപങ്കും കുറവവംശത്തിൽ പെട്ട കവികളും കവയിത്രികളും രചിച്ചിട്ടുള്ളവയായിരുന്നു. കുറമകൾ കുറി എയിനി,കുറമകൾ ഇളവെയിനി, വെണ്ണിക്കുയത്തി, കാക്കൈപാടിനിയാർ, മാചാത്തി, കാമകണ്ണി മുതലായ അനേകം കവയത്രികൾ ഈ വംശജരാണ്. ആദി ദ്രാവിഡരിൽ ഒരുകൂട്ടർ തിരുവിതാംകൂറിലെ തൊടുപുഴയിൽ ഭരണകർത്താക്കളായതിനെപറ്റി ചരിത്രരേഖകളുണ്ട്. അവർ ഊരാള വംശകരായിരുന്നു. കുറവരുടെ തലവന്മാരുടെ സ്ഥാനപ്പേരാണ് ഊരാളികൾ. ഇവർ ഒരുകാലത്ത് മധുരരാജാവിൻെറ ആശ്രിതരായിരുന്നു. തൊടുപുഴയുടെ ഏറിയഭാഗവും മധുരരാജ്യത്തിൽപെട്ടിരുന്ന കാലത്ത് ഒരിക്കൽ മധുരമന്നൻ നേരിയമംഗലം സന്ദർശിച്ചപ്പോൾ തൻെറ ആശ്രിതരായ കുറവരെ ഊരിൻെറ ഉടമസ്ഥരാക്കി തിരികെ പോയി എന്നാണ് പറയപ്പെടുന്നത് (കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ ടി എച്ച് പി ചെന്താശ്ശേരി) പിന്നീട് ഇവരുടെ ഉന്നതസ്ഥാനങ്ങൾ നഷ്ടപ്പെടുകയുണ്ടായി. ഈ വംശത്തിൽപ്പെട്ട ഒരു കൂട്ടർ നാഞ്ചിനാട്ടിൽ ആധിപത്യമൂറപ്പിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. ഈ വംശത്തെ ചതിയിൽപെടുത്തി നശിപ്പിച്ചതായാണ് പറയുന്നത്. (പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം പി. ഭാസ്കരനുണ്ണി) ചെറിയ ചെറിയ നാടുവാഴികൾ ഉദയം ചെയ്തകിലയളവിൽ അധികാരങ്ങൾ നഷ്ടപ്പെട്ട കോനാംഗികുറവൻ എന്ന ഭരണാധികാരി എതിരാളികളെ ഭയന്ന് മലയോരപ്രദേശങ്ങളിൽ നായാട്ടുജീവിതം നയിച്ചെന്നും ഈ കാനനജീവിതത്തിൽ അദ്ദേഹത്തിന് വലിയൊരു നിധിശേഖരം ലഭിച്ചതായും, ഈ ധനം ഉപയോഗിച്ച് വീണ്ടും നാടുവാഴിയായെന്നും പറയപ്പെടുന്നു. 1020 ൽ ഇദ്ദേഹം തെക്കൻനാടുകളുടെ അധിപനാവുകയും കന്യാകുമാരി, ശുചീന്ദ്രം മുതലായ നാടുകളും അദ്ധേഹത്തിൻെറ ഭരണത്തിൽ കീഴിലാക്കി. ജനനന്മയെ മുൻനിർത്തി 35 വർഷം അദ്ദേഹം ഭരണം നടത്തി.വാർദ്ധക്യത്തിൽ മകനായ ബൊമ്മയ്യയെ ഭരണമേൽപ്പിച്ചു. ഇദ്ധേഹവും 32 വർഷം ഭരണം നടത്തി.ബൊപ്പയ്യകുറവൻെറ മകനായ നാഞ്ചികുറവൻ AD 1087 ൽ നാഞ്ചിനാടിൻെറ ഭരണം ഏറ്റെടുത്തു. കുറവ വംശത്തിൻെറ ഏറ്റവും മഹത്തായ ഭരണക്കാലമായിരുന്നു അത്. അദ്ദേഹത്തിന് കോലത്തുംഗ ചോളൻെറ പിന്തുണയും ഉണ്ടായിരുന്നു. നാഞ്ചിക്കുറവൻെറതെന്ന് പറയുന്ന രണ്ടു ശിലാശാസനങ്ങൾ അഴകിയപാണ്ഡ്യപുരത്തുണ്ട്. ഒരു കാലത്ത് കുറവ വിഭാഗക്കാർക്ക് മദ്രാസിലും മൈസൂരിലും വിസ്തൃതമായ ഒരു രാജ്യമുണ്ടായിരുന്നതായി കരുതപ്പെടുന്നു. (ഞാൻ കണ്ടകേരളം സാമുവൽ മെറ്റീർ).

guest
0 Comments
Inline Feedbacks
View all comments