ചാവക്കാട്: ലോക്ഡൗണിനെത്തുടർന്ന് സ്തംഭനാവസ്ഥയിലായിരുന്ന മത്സ്യമേഖല സജീവമാവുന്നു. ഇൻബോർഡ് വള്ളക്കാർ ഉൾപ്പെടെ കടലിൽ പോയിത്തുടങ്ങി. മത്സ്യമേഖലയിൽ ഏർപ്പെടുത്തിയിരുന്ന കർശനമായ നിയന്ത്രണങ്ങളിൽനിന്ന് ഫിഷറീസ് വകുപ്പ് പിന്മാറിയതോടെയാണ് മേഖല സജീവമായത്. ഒറ്റ, ഇരട്ട അക്ക നമ്പർ പ്രകാരമുള്ള നിയന്ത്രണങ്ങളും 65 അടിയിൽ കൂടുതൽ നീളമുള്ള മീൻപിടിത്തയാനങ്ങൾക്കുള്ള വിലക്കും നിലവിലില്ല.

ADVERTISEMENT

ജില്ലയിലെ പ്രധാന മീൻപിടിത്തകേന്ദ്രങ്ങളായ ചേറ്റുവ ഹാർബറിൽനിന്നും മുനയ്ക്കക്കടവ് ഫിഷ്‌ലാൻഡിങ് സെന്ററിൽനിന്നും വ്യാപകമായി യാനങ്ങൾ കടലിൽ പോയി. 65 അടിയിൽ കൂടുതൽ നീളമുണ്ടെന്ന കാരണത്താൽ മീൻപിടിത്തത്തിന് പോകാതിരുന്ന ഇൻബോർഡ് വള്ളങ്ങൾ വ്യാഴാഴ്‌ച മുതൽ കടലിൽ ഇറങ്ങി.

ചേറ്റുവ ഹാർബറിൽനിന്നാണ് പ്രധാനമായും ഇൻബോർഡ് വള്ളങ്ങൾ പോകുന്നത്. ഇൻബോർഡ് വള്ളക്കാർ മീൻപിടിത്തത്തിനായി കടലിൽ ഇറങ്ങിയെങ്കിലും രാവിലെ മുതൽ കടലിലുണ്ടായ ശക്തമായ കാറ്റുമൂലം അധികം വൈകാതെ കരയിൽ തിരിച്ചെത്തി.ബോട്ടുകൾ ഏതാനും ദിവസങ്ങളായി മീൻപിടിത്തം നടത്തുന്നുണ്ട്. വ്യാഴാഴ്‌ചയും ഇവർ കടലിൽ ഇറങ്ങി. ചെമ്മീനാണ് ഇവർക്ക് മുഖ്യമായും ലഭിച്ചത്. അതേസമയം ഹാർബറുകളിലും ഫിഷ്‌ലാൻഡിങ് സെന്ററുകളിലും തിരക്കൊഴിവാക്കാൻ ലേലമൊഴിവാക്കി നിശ്ചിതവില കെട്ടിയാണ് ഇപ്പോഴും വിപണനം നടത്തുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here