രാജാരവിവർമ്മയെ ഇന്ത്യയിൽ മുഴുവൻ അറിയപ്പെടുന്ന ചിത്രകാരനാക്കിയതിൽ മുഖ്യ പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബോംബെയിലെ പ്രസിൽ അച്ചടിച്ച പ്രിന്റുകളാണ്.
1896- ’97 ൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ പ്രസ് നടത്തിയിരുന്ന രവി വർമ്മയുടെ സഹോദരൻ രാജവർമ അതിന്റെ ഇരയായി.
താമസിയാതെ രവിവർമ പ്രസ് ഒരു ജർമ്മൻകാരനു വിറ്റു.
അതിൽ നിന്നും കിട്ടിയ കാശിന്റെ നല്ലൊരു പങ്ക് അദ്ദേഹം തന്റെ കീഴിൽ ടെക്നീഷ്യനായി പ്രവർത്തിച്ചിരുന്ന ദാദാ സാഹിബ് ഫാൽക്കെയ്ക്കു നൽകി.
ഇന്ത്യയിലെ ആദ്യത്തെ സിനിമയായ ‘രാജാ ഹരിശ്ചന്ദ്ര’യുടെ നിർമ്മാതാവും സംവിധായകനുമായ ദാദാ സാഹിബ് ഫാൽക്കെയുടെ സിനിമാ മോഹങ്ങൾ രവിവർമ്മയ്ക്ക് അറിയാമായിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here